KeralaLatest News

ശ്രീധന്യയ്ക്ക് ആശംസകൾ അറിയിക്കാൻ ഗവർണർ വയനാട്ടിലെത്തി

വയനാട‌് : വയനാട് പൊഴുതന അമ്പലക്കൊല്ലി ഇ എം എസ‌് കോളനിയിലെ സുരേഷ് കമല ദമ്പതിമാരുടെ മകൾ ശ്രീധന്യ സുരേഷ‌് അഖിലേന്ത്യ സിവിൽ സർവീസ‌് പരീക്ഷയിൽ 410-ാം റാങ്ക‌് നേടി ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ‌്. നിരവധി പ്രമുഖരാണ് ശ്രീധന്യയ്ക്ക് നേരിട്ടും അല്ലാതെയും ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഗവർണർ പി സദാശിവം ശ്രീധന്യയ്ക്ക് നേരിട്ട് ആശംസകൾ അറിയിക്കാൻ വായനാട്ടിലെത്തി.

പതിനഞ്ച് മിനിറ്റോളം ശ്രീധന്യയുമായി ഗവർണർ കൂടിക്കാഴ്ച നടത്തി. അച്ഛനും അമ്മയും സഹോദരനുമൊപ്പമെത്തിയാണ് ശ്രീധന്യ ഗവർണറെ കണ്ടത്. ജനസേവനം ലക്ഷ്യം വെച്ചുവേണം മുന്നോട്ട് പോകാനെന്ന് ഗവർണർ ശ്രീധന്യയ്ക്ക് ഉപദേശം നൽകി. ശ്രീധന്യയുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ജില്ലാ കളക്ടറോട് ഗവർണർ പറഞ്ഞു.

34 വർഷമായി പട്ടയമില്ലാത്ത സ്ഥലത്താണ് ശ്രീധന്യയും കുടുംബവും താമസിക്കുന്നത്. ഗവർണറെ കണ്ടതിൽ സന്തോഷമുണ്ടെന്നും സ്വപനത്തിൽ പോലും കരുതാത്തതാണ് സംഭവിച്ചതെന്നും ശ്രീധന്യയുടെ മാതാപിതാക്കൾ പറഞ്ഞു. ഒരു ദിവസമെങ്കിലും ചോർച്ചയില്ലാത്ത വീട്ടിൽ കഴിയണമെന്ന് ആഗ്രഹമുണ്ടെന്നും അത് സാധിക്കാൻ കഴിയട്ടെയെന്നും അമ്മ കമല പറഞ്ഞു. അതേസമയം
ശ്രീധന്യയുടെ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കുമെന്ന് കളക്ടർ ഗവർണറോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button