ബംഗളൂരു•ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.യു സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരായി മത്സരിക്കാന്‍ പത്രിക നല്‍കിയ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
വിമത സ്ഥാനാര്‍ത്ഥികളായ അമൃത് ഷേണോയ്, ഷാനുള്‍ ഹഖ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. അമൃത് ഉഡുപ്പി-ചിക്കമഗളൂര്‍ മണ്ഡലത്തില്‍ നിന്നും ഷാനുള്‍ ബിദറില്‍ നിന്നുമാണ് മത്സരിക്കുന്നത്.
ഉഡുപ്പിയില്‍, അമൃത് ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി പ്രമോദ് മാധവരാജിനെതിരെ മത്സരിക്കുമ്പോള്‍ ബിദറില്‍, ഷാനുള്‍ ബി.എസ്.പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രെയ്ക്കെതിതിരെയാണ് മത്സരിക്കുന്നത്.
ഉഡുപ്പി -ചിക്കമഗളൂര്‍ സീറ്റില്‍ ഏപ്രില്‍ 18 നും ബിദര്‍ സീറ്റില്‍ ഏപ്രില്‍ 23 നുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തെയും ഫലം മേയ് 23 ന് പുറത്തുവരും.
Post Your Comments