ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന് ആവശ്യം രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ടുവെയ്ക്കുന്നു. എന്നാല്‍ ഈ ആവേശമൊന്നും തങ്ങളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കൊണ്ടുവരാന്‍ ഭൂരിഭാഗവും തയ്യാറായിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.
കൂടുതല്‍ വനിതാ സ്ത്രീകള്‍ ജനവിധി തേടുന്നത് കോണ്‍ഗ്രസിന് വേണ്ടി. പാര്‍ട്ടി മത്സരിക്കുന്ന 344 സീറ്റുകളില്‍ ജനവിധി തേടുന്ന 47 പേര്‍ വനിതകളാണ്. ഇത് 13.7 ശതമാനമാണ്. പക്ഷേ പാര്‍ട്ടിയുടെ പ്രകടനപത്രിക പാര്‍ലമെന്റിലെ 33 ശതമാനം സ്ത്രീസംവരണം നിയമാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബിജെപി. 374 സ്ഥാനാര്‍ഥികളില്‍ 45 വനിതകളെയാണ് മത്സരിപ്പിക്കുന്നത്. 12 ശതമാനമാണ് പാര്‍ട്ടിയുടെ സ്ത്രീ പ്രതാനിധ്യം.40.5 ശതമാനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം.
തൃണമൂലിന്റെ 42 സ്ഥാനാര്‍ഥികളില്‍ 17 പേരാണ് വനിതകള്‍.19 സ്ഥാനാര്‍ഥികളിലാണ് ബിജു ജനതാദളിനായി മത്സരിക്കുന്നത്. ഇതില്‍ ഏഴു സ്ത്രീകളുണ്ട്. കേരളത്തിലും ബംഗാളിലും രണ്ടുപേര്‍ വീതമാണിത്.
Post Your Comments