ചെന്നൈ: വനിതാ സംവരണത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്? കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെട്ടിലാക്കിയ ചോദ്യവുമായി വിദ്യാര്‍ത്ഥികളും അഭിഭാഷകരും. രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ: ‘സ്ത്രീ സംവരണത്തെ അനുകൂലിക്കുന്നു, സമൂഹത്തിലെ ഓരോ മേഖലയിലും കൂടുതല്‍ അവസരങ്ങള്‍ നല്‍കി അവരെ മുന്‍ നിരയില്‍ കൊണ്ടു വരണം’. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥികളോടും അഭിഭാഷകരോടും നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ സ്ത്രീ സംവരണത്തെക്കുറിച്ച് പറഞ്ഞത്.
Read Also: ഉറവിടം വ്യക്തമല്ലാത്ത 220 കോടി പിടിച്ചെടുത്തു; എന്തുചെയ്യണമെന്നറിയാതെ ആദായനികുതി വകുപ്പ്
കാണികളില്‍ ഒരു അഭിഭാഷകന്‍ പാര്‍ലമെന്റിലും നിയമസഭയിലും വനിതാ സംവരണത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുല്‍ സ്ത്രീ സംവരണത്തെ അനുകൂലിച്ച് സംസാരിച്ചത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവ സാന്നിധ്യമാകുകയാണ് രാഹുല്‍ ഗാന്ധി. കൊല്ലത്തെത്തിയ രാഹുലിന്റെ കടല്‍യാത്രയും, തലസ്ഥാന നഗരിയില്‍ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ സന്ദശിച്ചതും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ വിപുലമാക്കുന്നുണ്ട്.
Post Your Comments