KeralaLatest NewsElection NewsIndiaElection 2019

എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകരിൽ നിന്ന് വടിവാൾ താഴെ വീണത് വിവാദത്തിൽ

പ്രവര്‍ത്തകരുടെ കയ്യിലെ വടിവാള്‍ താഴെ വീണത് ജനങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം പ്രവര്‍ത്തകർ മാരകായുധങ്ങളുമായി എത്തിയെന്ന് ആരോപണം. കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയില്‍ വെച്ച് പ്രവര്‍ത്തകരുടെ കയ്യിലെ വടിവാള്‍ താഴെ വീണത് ജനങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഇത് സോയിൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ അതിര്‍ക്കാട് നിന്നാണ് ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.

തുടര്‍ന്ന് വൈകീട്ടോടെ പുലാപ്പറ്റ ചെലേപാടത്തേക്ക് സ്വീകരണത്തിന് പോകുന്ന വഴിയില്‍ ഉമ്മനഴി ജംഗ്ഷനില്‍ വെച്ച് രാജേഷിന് അകമ്പടി പോയ സിപിഎം പ്രവര്‍ത്തകന്റെ ഇരുചക്രവാഹനം മറിഞ്ഞു വീഴുകയും വാഹനത്തില്‍ നിന്നും ആയുധം താഴെ വീഴുകയുമായിരുന്നു. ജനങ്ങള്‍ സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ സിപിഎമ്മുകാര്‍, റോഡില്‍ വീണു കിടന്ന ആയുധത്തെ പുറകെ വന്ന വാഹനങ്ങളാല്‍ മറക്കുകയും പതിയെ ഇതെടുത്ത് കടന്നു കളയുകയും ചെയ്തു. എന്നാൽ സംഭവത്തിനെതിരെ ബിജെപി രംഗത്തെത്തി.

സംഭവം ജനങ്ങളുടെ ഇടയില്‍ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും രാജേഷിന്റെ പ്രചാരണത്തിന് അകമ്പടി പോവുന്നത് സിപിഎം ഗുണ്ടകളാണെന്നും ബിജെപി ആരോപിച്ചു. നിരവധിയാളുകളുടെ പക്കല്‍ ഇത്തരത്തിലുള്ള ആയുധങ്ങള്‍ ഉണ്ടെന്നും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button