Election NewsKeralaLatest NewsElection 2019

രാഹുലും പ്രിയങ്കയും നടത്തിയത് തെരഞ്ഞെടുപ്പ് പ്രഹസനം; ‘ഞങ്ങള്‍ മരിച്ചാലും നിങ്ങളിത് പറയുമോ’

വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും ആവേശോജ്വല വരവേല്‍പ്പാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നല്‍കിയത്. നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാന്‍ വ്യാഴാഴ്ച്ച രാവിലെ പ്രിയങ്കയോടൊപ്പം വയനാട് എത്തിയ രാഹുല്‍, സ്വീകരണ ജാഥയുടെ അകമ്പടിയോടെയാണ് കല്‍പ്പറ്റയിലെ സര്‍ക്കാര്‍ ഓഫീസിലേക്ക് എത്തിയത്.

 

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടന്ന രാഹുലിന്റെ റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്നും വീണ് അപകടം പറ്റിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇറങ്ങി ചെന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് വെറും തെരഞ്ഞെടുപ്പ് പ്രഹസനമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനെ കുറിച്ച് പ്രചരിക്കുകയുണ്ടായി. എന്നാല്‍
വാഹനത്തില്‍ നിന്നും തെറിച്ച് താഴെ വീണ കേരളഭൂഷണം വയനാട് ബ്യൂറോ ചീഫ് ഷിബുവിന്റെ അനുഭവ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. അന്ന് നടന്ന അപകടത്തെ കുറിച്ച് ഷിബു പറയുന്നത്:

https://www.facebook.com/permalink.php?story_fbid=1959065887554830&id=969131829881579

ഞങ്ങള്‍ ആറ് പേര്‍ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?

രാഹുലിന്റെ റോഡ് ഷോയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വാഹനത്തിലുണ്ടായിരുന്ന സി.വി.ഷിബു. എഴുതുന്നു..

ഇങ്ങനെയൊന്നും രാഷ്ട്രീയം കളിക്കരുത്.

രാഹുല്‍ ഗാന്ധിയുടെ റോഡ് നടക്കുന്നുണ്ടന്നറിഞ്ഞ് നേരത്തെ തന്നെ വയനാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ മീഡിയ പാസിന് ശ്രമിച്ചിരുന്നു. എന്നാല്‍ ചില കമ്യുണിക്കേഷന്‍ ഗ്യാപ് മൂലം മീഡിയാ കാര്‍ക്കുള്ള ട്രക്കിലേക്കുള്ള പാസ് കിട്ടാന്‍ വൈകി. 20 പേര്‍ക്ക് മാത്രമെ ഈ വാഹനത്തില്‍ പാസ് അനുവദിക്കുവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധി എത്തുന്നതിന് അല്‍പ്പസമയം മുമ്പാണ് വയനാട്ടുകാരായ ഞങ്ങള്‍ അഞ്ച് പേര്‍ക്ക് മാത്രം ( പി.ജയേഷ്, ജംഷീര്‍ കൂളിവയല്‍ ,ഇല്യാസ് പള്ളിയാല്‍, ഷമീര്‍ മച്ചിംങ്ങല്‍, അനൂപ് വര്‍ഗീസ് ,സി.വി. ഷിബു) റെഡ് പാസ് ലഭിക്കുന്നത്. സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് വാഹനത്തില്‍ കയറിയപ്പോള്‍ കല് ചുവട് മാറ്റി ചവിട്ടാന്‍ പോലും പറ്റാത്ത അത്ര തിരക്കായിരുന്നു. നല്ല റിപ്പോര്‍ട്ടിംഗിനും ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും വേണ്ടിയുള്ള സ്വാഭാവിക മത്സരം ഉണ്ടായി എന്നത് ശരിയാണ്. രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക നല്‍കി പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിന് സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ടായി. ബൈപാസ് വഴി പോകുമ്പോള്‍ ഹംമ്പ് ചാടിയപ്പോള്‍ വാഹനത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ തെറിച്ച് വീഴാനും നോക്കി. റോഡ് അവസാനിക്കാറായ എസ്. കെ.എം. ജെ. സ്‌കൂളിന്റെ മുറ്റത്തേക്കുള്ള കവാടം കടന്നപ്പോഴാണ് ട്രക്ക് കുഴിയില്‍ വീണത്.

ഞങ്ങളുടെ വാഹനം വലത്തേക്ക് തിരിച്ചപ്പോള്‍ തൊട്ടുപിന്നാലെ വരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള തുറന്ന വാഹനത്തിന്റെ ചിത്രം പകര്‍ത്താന്‍ എല്ലാവരും ട്രക്കിന്റെ വലതുഭാഗത്തേക്ക് മാറിയതിനാല്‍ ആ ഭാഗത്ത് തിക്കും തിരക്കും ഭാരക്കൂടുതലുമുണ്ടായി. അങ്ങനെയാണ് കുഴിയില്‍ വീണ ഉടന്‍ ചെരിഞ്ഞ വാഹനത്തിന്റെ താല്‍കാലിക കൈവരി ( ഇരുമ്പ് പൈപ്പ് കൊണ്ട് വെല്‍ഡ് ചെയ്തായിരുന്നു കൈവരി. ) തകര്‍ന്ന് റിക്‌സണ്‍ ഉള്‍പ്പടെ ആറ് പേര്‍ നിലത്തേക്ക് തെറിച്ച് വീണത്. എനിക്ക് തൊട്ടരികിലായാണ് റിക്‌സണും ഇന്ത്യാ ടുഡേ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറും ക്യാമറാമാനും ഉണ്ടായിരുന്നത്. അപകടമുണ്ടായപ്പോള്‍ എന്റെ തലക്ക് മുകളിലൂടെയാണ് റിക്‌സണ്‍ അടക്കമുള്ള നാല് പേര്‍ നിലത്ത് വീണത്. വാഹനം മറിയുകയാണന്ന് കരുതി രണ്ട് പേര്‍ എടുത്ത് ചാടുകയും ചെയ്തു .ഇത്രയും ഭാരം കുറഞില്ലായിരുന്നെങ്കിലും കൈവരി തകര്‍ന്നില്ലായിരുന്നെങ്കിലും ആദ്യം വാഹനത്തിനിടയില്‍പ്പെട്ട് മരിക്കുന്നത് ഞങ്ങള്‍ ആറ് പേര്‍ ആകുമായിരുന്നു.

ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് റോഡ് ഷോക്കിടെ ആ വന്‍ അപകടം ഒഴിവായത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സ്‌നേഹവാത്സല്യങ്ങളും ശുശ്രൂഷയും ഇന്ത്യയിലെ മഴുവന്‍ മാധ്യമപ്രവര്‍ത്തകരോടുമുള്ള അവരുടെ കരുതലും സ്‌നേഹവുമാണ് വ്യക്തമാക്കുന്നത്. ചെറിയ പരിക്കുകള്‍ പറ്റിയവര്‍ പോലും അപകടത്തില്‍ പകച്ച് നിന്നപ്പോള്‍ അവര്‍ ഇരുവരുടെയും സാമീപ്യം പുതിയൊരു ഊര്‍ജ്ജമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചത്.കൂടുതല്‍ വിവരങ്ങളും നിങ്ങള്‍ നാടകമായി ചിത്രീകരിക്കുന്ന ഷൂസിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഈ ലിങ്കില്‍ കാണാം. ദയവു ചെയ്ത് ഇനിയെങ്കിലും രാഷ്ട്രീയകളിക്കു വേണ്ടി വ്യാജ പ്രചരണങ്ങള്‍ നടത്താതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button