അബുദാബി: നൂറോളം വരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് യുഎഇ ഭരണകൂടം ദീര്‍ഘകാല വിസ അനുവദിച്ചു. 5 വര്‍ഷത്തെ കാലാവധിയിലുളള വിസയാണ് അനുവദിച്ചത്. വേള്‍ഡ് ഇക്കണമോക് ഫോറം അടുത്തിടെ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് യുഎഇ ഇത്ര വലിയ അവസരം കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.
നാലാം വ്യാവസായിക വിപ്ലവത്തിന് കൂടുതല്‍ സംഭാവന നല്‍കുന്നതില്‍ 100 ഓളം വരുന്ന യുഎഇയിലുളള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പ്രഥമ പങ്ക് വഹിക്കുന്നുണ്ട് എന്ന വേള്‍ഡ് ഇക്കണമോക് ഫോറത്തിന്‍റെ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ വീണ്ടും ഈ കമ്പനികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായാണ് ദീര്‍ഘകാല വിസ എന്ന സുവര്‍ണാവസരം യുഎഇ ഭരണകൂടം നല്‍കിയത്.
ജോര്‍ദ്ദനില്‍വെച്ചായിരുന്നു വേള്‍ഡ് ഇക്കണമോക് ഫോറം സംഘടിപ്പിക്കപ്പെട്ടിരുന്നത്.
Post Your Comments