പട്‌ന: പ്രമുഖ ബിജെപി നേതാവും പ്രശസ്ത ബോളിവുഡ് നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഇതു സംബന്ധിച്ച് ഇന്ന് 12 മണിയോടെ പ്രഖ്യാപനം ഉണ്ടാകും. തുടര്‍ന്ന് ലോക്‌സഭ പട്‌ന സാഹോബ് മണ്ഡലത്തില്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും.
ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും താന്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ത്തെന്നും സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഒരുപാട് ആലോചിച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്രമായ ഇന്ത്യയെ രൂപപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ മഹാന്മാരായ നേതാക്കളെ നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ന് രാഹുല്‍ ഗാന്ധിയുടെ കൈകളിലാണ് കോണ്‍ഗ്രസ്. എന്നോട് രാഹുല്‍ സംസാരിച്ചപ്പോള്‍ അതിയായ സന്തോഷമുണ്ടായെന്നും സിന്‍ഹ പറഞ്ഞിരുന്നു.
Post Your Comments