Latest NewsKerala

ശബരിമല യുവതീപ്രവേശനം, വിവാദ പിഎസ്‌സി ചോദ്യത്തിനെതിരെ പന്തളം കുടുംബം

തിരുവനന്തപുരം: വിവാദ പിഎസ്‌സി ചോദ്യത്തിനെതിരെ പന്തളം കുടുംബം. സുപ്രീം കോടതി വിധിയ്ക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ സ്ത്രീകള്‍ ആരെന്ന പിഎസ്‌സി ചോദ്യത്തിനെതിരെയാണ് പന്തളം കുടുംബം രംഗത്തെത്തിയത്.

ഇത് വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ചോദ്യമാണെന്ന് പന്തളം കുടുംബം പ്രതിനിധികള്‍ അടിയന്തര യോഗം ചേര്‍ന്ന് വിമര്‍ശിച്ചു.വീണ്ടും പഴയ കാര്യങ്ങള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുകയാണെന്നും വിശ്വാസികളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്നും പന്തളം കുടുംബം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനം മറന്ന് തുടങ്ങിയ ഭക്തരെ അത് വീണ്ടും ഓര്‍മിപ്പിച്ച് വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണെന്നാണ് യോഗം വിമര്‍ശിച്ചത്.

അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടാല്‍ മാത്രം പരിശോധിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍ പറഞ്ഞു.
സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ ആദ്യ യുവതികള്‍ ആരാണെന്നായിരുന്നു പിഎസ്‌സി പരീക്ഷയിലെ ചോദ്യം.
് ബിന്ദുവും കനക ദുര്‍ഗയെയുമാണ് ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button