മലപ്പുറം: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി് കുഞ്ഞാലികുട്ടി. ലീഗിനെതിരെ യോഗി നടത്തിയ വൈറസ് പരാമര്‍ശത്തിനെതിരെയാണ് കുഞ്ഞാലികുട്ടി രംഗത്തെത്തിയത്. ലീഗ് വൈറസല്ല ആന്റി വൈറസാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വര്‍ഗീയ കക്ഷികള്‍ക്കെതിരെ സി.പി.എം പോലും പല സന്ദര്‍ഭങ്ങളിലും ലീഗിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ കലാപങ്ങളുണ്ടായപ്പോള്‍ ലീഗിന്റെ ഇടപെടല്‍ പ്രശംസിക്കപ്പെട്ടിട്ടുമുണ്ടന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച പാര്‍ട്ടിയാണെന്നും യോഗി ഇത്തരമൊരു പ്രയോഗം നടത്തിയത് ശരിയല്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. യോഗിയുടെ പരാമര്‍ശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
എല്ലാ കാലത്തും വര്‍ഗീയ കക്ഷികള്‍ക്കെതിരെ നിലപാടെടുത്തിട്ടുള്ള പാര്‍ട്ടിയാണ് ലീഗ്. വൈറസ് ആരാണെന്ന് ഞാന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments