പരസ്യ പ്രചരണം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ പ്രചാരണരംഗം ശക്തമാക്കാന്‍ ദേശീയ നേതാക്കളുടെ വന്‍നിര തന്നെ സംസ്ഥാനത്തേക്കെത്തുന്നു. നരേന്ദ്ര മോദി,രാഹുല്‍ ഗാന്ധിയുള്‍പ്പടെയുളള നേതാക്കള്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രചരണത്തിനെത്തും.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ആദ്യമായി അക്കൗണ്ട് തുറക്കുവാന്‍ തീവ്രശ്രമം നടത്തുന്ന ബി.ജെ.പി പ്രധാനമന്ത്രിയടക്കമുളള താരപ്രചാരകരെയാണ് അണി നിരത്തുന്നത്. ഈ മാസം 12 ന് കോഴിക്കോടും 18 ന് തിരുവനന്തപുരത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രാഹുള്‍ ഗാന്ധിയുടെ വരവോടെ ശ്രദ്ധേയമായ വയനാട്ടിലേക്ക് 17 ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എത്തിക്കാനാണ് നീക്കം.
പ്രിയങ്ക ഗാന്ധിയുള്‍പ്പെടയുളളവര്‍ വരും ദിവസങ്ങളില്‍ യു.ഡി.എഫിനായി കേരളത്തിലെത്തുമെന്നാണ് സൂചന.എല്‍.ഡി.എഫിനു വേണ്ടി സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്,ബൃന്ദ കാരാട്ട്,സുധാകര്‍ റെഡ്ഡി എന്നിവരാണ് ദേശീയതലത്തില്‍ നിന്ന് സംസ്ഥാനത്ത് പ്രചരണത്തിനെത്തുന്നത്.ഏപ്രില്‍ 18ന് വയനാട്ടില്‍ മണ്ഡലത്തില്‍ നടക്കുന്ന പ്രചരണ പരിപാടിയില്‍ യെച്ചൂരി പങ്കെടുക്കും.കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, നിതിന്‍ ഗഡ്ഗരി, നിര്‍മലാ സീതാരാമന്‍ എന്നിവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഡി.എയുടെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.16,17 തിയതികളില്‍ രാഹുല്‍ പ്രചാരണത്തിനായി വീണ്ടും സംസ്ഥാനത്തെത്തും.വയനാട്ടിന് പുറമേ തിരുവനന്തപുരം,പത്തനംതിട്ട മണ്ഡലങ്ങളിലായിരിക്കും രാഹുല്‍ പ്രചാരണത്തിനെത്തുക.
Post Your Comments