വടക്കാഞ്ചേരി: എതിരാളികളുടെ ജല്‍പ്പനങ്ങള്‍ കേട്ട് യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഭയപ്പെടരുതെന്ന് വ്യക്തമാക്കി സാഹിത്യകാരി ഡോ.എം.ലീലാവതി. രമ്യ ജയിക്കേണ്ടത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ ആവശ്യമാണെന്നും അവർ പറയുകയുണ്ടായി. വടക്കാഞ്ചേരി അകമല ധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെത്തിയ രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ച് അനുഗ്രഹിച്ച ശേഷമാണ് എം.ലീലാവതി ഇക്കാര്യം വ്യക്തമാക്കിയത്. രമ്യയുടെ തിരഞ്ഞെടുപ്പ് ചെലവിലേക്ക് പതിനായിരം രൂപയും അവര്‍ വാഗ്ദാനം ചെയ്തു.
Post Your Comments