Latest NewsElection NewsKeralaElection 2019

തെരഞ്ഞെടുപ്പ് ജോലികള്‍ പാസ്‌പോര്‍ട്ട് ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും

കൊച്ചി: തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമിച്ചത് സംസ്ഥാനത്തെ പാസ്പോർട്ട്  ഓഫിസുകളുടെ പ്രവര്‍ത്തനം മുടങ്ങാന്‍ ഇടയായേക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫിസുകളിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. നേരത്തെ, പാസ്‌പോര്‍ട്ട് ഓഫിസുകളിലെ ഉദ്യോഗസ്ഥരില്‍ കുറച്ചു പേരെ മാത്രമേ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നുള്ളു.

ഇത്തവണ, സാരമായി അസുഖം ബാധിച്ചു കിടപ്പിലായവര്‍ ഒഴികെയുള്ളവര്‍ക്കെല്ലാം തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിട്ടുണ്ട്. ഈമാസം 15 (വിഷു), 17 (മഹാവീര്‍ ജയന്തി), 19 (ദുഃഖവെള്ളി) തീയതികളില്‍ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ക്ക് അവധിയാണെന്നതും അപേക്ഷകരെ ബാധിക്കും.22നും 23നും തിരഞ്ഞെടുപ്പു ഡ്യൂട്ടിയും 24ന് പകരം അവധിയുമാകുമ്പോള്‍ തുടര്‍ച്ചയായി 3 ദിവസം പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ ഉദ്യോഗസ്ഥരുണ്ടാകില്ല. തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നു പാസ്‌പോര്‍ട്ട് ഓഫിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button