എടത്വാ: മുത്തച്ഛന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തി മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ ബാലിക മരിച്ചു. വേഴപ്ര വില്ലുവിരുത്തിയില്‍ ആന്റണിയുടെയും ലീനയുടെയും മകള്‍ ടീന ആന്റണിയാണ് മരിച്ചത്. കുനിഞ്ഞ് നിന്ന് കല്ലറയില്‍ പൂക്കള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലെ കല്ലറയില്‍ ഒപ്പീസ് പ്രാര്‍ത്ഥനയുമായി ബന്ധപെട്ട് കത്തിച്ച് വെച്ച മെഴുകുതിരിയില്‍ നിന്നും ഉടുപ്പിലേക്ക് തീ പടരുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 ന് സണ്ടേസ്കൂള്‍ വിശ്വാസോത്സവത്തിന്റെ ഭാഗമായി വേഴപ്ര സെന്റ് പോള്‍സ് പള്ളിയില്‍ എത്തിയതായിരുന്നു ബാലിക. കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ബഹളം കൂട്ടിയതോടെ ഓടിയെത്തിയ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്ക് എത്തിയ യുവതികളും ചേര്‍ന്ന് തീ കെടുത്തി ചങ്ങനാശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ ഏപ്രില്‍ 6 ന് ശനിയാഴ്ച 4 പകല്‍ 4 മണിയോടു കൂടി ബാലിക മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതേ തരത്തിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇത്. ഫെബ്രുവരിയിൽ പിതാവിന്റെ കല്ലറയില്‍ മെഴുതിരിവെച്ചു പ്രാര്‍ത്ഥിക്കാന്‍ എത്തിയ ശീതൾ എന്ന പന്ത്രണ്ടുകാരിയും പൊള്ളലേറ്റ് മരണമടഞ്ഞിരുന്നു. പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് അമ്മ റാണിയുമൊത്തു ശീതള്‍ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു. കുഴിമാടത്തില്‍ കത്തിച്ചുവച്ചിരുന്ന തിരിയില്‍ നിന്ന് ഉടുപ്പിലേക്കു തീ പടര്‍ന്നായിരുന്നു ശീതളിനു അന്ത്യം സംഭവിച്ചത് .
Post Your Comments