ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീൻ പട് നായിക്കിന്റെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെഡി സ്ഥാനാര്‍ത്ഥി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ തീ കൊളുത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മയൂര്‍ഭഞ്ച് ജില്ലയിലെ ഉലാല നിയമസഭാ മണ്ഡലത്തിലെ ബി ജെ ഡി സ്ഥാനാര്‍ഥി ശ്രീനാഥ് സോറന് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് യുവതിയുടെ ആരോപണം. യുവതി ഇപ്പോൾ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments