Latest NewsNattuvartha

ഡീസല്‍ എന്ന വ്യാജേന വിദേശമദ്യം കടത്തിയ യുവാവ് അറസ്റ്റില്‍

നാദാപുരം: വിദേശമദ്യം കടത്തിയ യുവാവ് അറസ്റ്റില്‍. ഡീസല്‍ എന്ന വ്യാജേന പ്ലാസ്റ്റിക് ബാരലില്‍ മദ്യം കടത്തിയ വളയം സ്വദേശി വള്ള്യാട്ട് വീട്ടില്‍ ഗോപാലകൃഷ്ണനാണ് (44)യാണ് അറസ്റ്റിലായത്. ഇയാളെ എക്‌സൈസ് സംഘം ഇരിങ്ങണ്ണൂര്‍ കായപ്പനച്ചിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയില്‍ 10 ലീറ്റര്‍ മദ്യമാണു കടത്തിയത്. പൊലീസും മറ്റും പരിശോധന നടത്തുമ്പോള്‍ ഡീസലെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് ഇയാളുടെ പതിവെന്ന് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍ സി.പി.ഷാജി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രമോദ് പുളിക്കൂല്‍, രാഹുല്‍ ആക്കിലേരി, വിജേഷ് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button