Election NewsKeralaLatest News

മമതയുടെ സമരത്തില്‍ പങ്കെടുത്തു: ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥനടക്കം നാലു പേരെ മാറ്റി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മ​മ​ത ബാ​ന​ര്‍​ജി സി​ബി​ഐയ്‌ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെയാണ് മാറ്റിയത്

കൊല്‍ക്കത്ത: കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണറടക്കം നാല് പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മ​മ​ത ബാ​ന​ര്‍​ജി സി​ബി​ഐയ്‌ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. കൊല്‍ക്കത്ത പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ഞ്ജു ശ​ര്‍​മ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ​അതേസമയം നടപടി നേരിട്ട ഉദ്യോഗസ്ഥരെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​രു​തെ​ന്നും കമ്മീഷന്‍ നി​ര്‍​ദേ​ശി​ച്ചു.

ഈ പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ബി​ജെ​പി​യും സി​പി​എ​മ്മും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. അ​ഞ്ജു ശ​ര്‍​മ​യ്ക്കു പ​ക​ര​മാ​യി എ​ഡി​ജി​പി ഡോ. ​രാ​ജേ​ഷ് കു​മാ​റി​നെ ത​ല്‍​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ചു. രാ​ജീ​വ് കു​മാ​റി​നു പ​ക​ര​ക്കാ​ര​നായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ശ​ര്‍​മ​യെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി സ്ഥാനമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button