കൊല്‍ക്കത്ത: കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണറടക്കം നാല് പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐയ്ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അഞ്ജു ശര്‍മ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. അതേസമയം നടപടി നേരിട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ ഉള്‍പ്പെടുത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ഈ പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ബിജെപിയും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. അഞ്ജു ശര്‍മയ്ക്കു പകരമായി എഡിജിപി ഡോ. രാജേഷ് കുമാറിനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചു. രാജീവ് കുമാറിനു പകരക്കാരനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ശര്‍മയെ സിറ്റി പോലീസ് കമ്മീഷണറായി സ്ഥാനമേറ്റത്.
Post Your Comments