തിരുവനന്തപുരം: വിവാദ കമ്ബനിയായ എസ്എന്‍സി ലാവ്ലിനുമായി സിഡിപിക്യു എന്ന കനേഡിയന്‍ കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കനേഡിയന്‍ കമ്പനി അംഗീകരിച്ച കമ്പനിയാണിത്.ഈ കമ്പനി പല നിക്ഷേപങ്ങളും കേരളത്തില്‍ നടത്തിയിട്ടുണ്ട്. കിഫ്ബിയുടെ പ്രവര്‍ത്തനം അമ്പരിപ്പിച്ചതാണ് ഇപ്പോള്‍ പ്രതിപക്ഷ ആരോപണത്തിന് കാരണമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആരോപണമാണ് പ്രതിപക്ഷ നേതാവായ ചെന്നിത്തല ഏറ്റ് പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ വികസന സംരംഭമായ കിഫ്ബിയുടെ ബോണ്ടുകളില്‍ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കമ്ബനിയായ എസ്എന്‍സി ലാവ്ലിനുമായി ബന്ധമുള്ള കനേഡിയന്‍ കമ്ബനി സിഡിപിക്യു എന്ന സ്ഥാപനമാണെന്നും ബോണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.
Post Your Comments