KeralaLatest NewsNews

ലാവ്‌ലിൻ കേസ്: സുപ്രീം കോടതി ഇന്ന് വാദം കേൾക്കും, കേസ് ഇതുവരെ മാറ്റിവച്ചത് 30-ധികം തവണ

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതി ചേർക്കപ്പെട്ട ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരുടെ രണ്ടംഗ ബെഞ്ച് 9 ഇനം ആയിട്ടാണ് ലാവ്‌ലിൻ കേസ് ഇന്ന് പരിഗണിക്കുന്നത്. നിരവധി തവണ സുപ്രീം കോടതിയിൽ വാദത്തിനെത്തിയ ലാവ്‌ലിൻ കേസ് 30-ലധികം തവണയാണ് മാറ്റിവയ്ക്കപ്പെട്ടത്.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഇതുവഴി 86.25 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Also Read: കോൺ​ഗ്രസിന്റെ ഇന്ത്യ സഖ്യത്തെ പൂർണമായും കൈ‌വിട്ട് മമത: ലക്ഷ്യം മൂന്നാം മുന്നണിയിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിപദം

കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും, മറ്റു ഉന്നതരെയും കുറ്റവിമുക്തരാക്കിയതിനെ ചോദ്യം ചെയ്തുള്ള സിബിഐ ഹർജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുമുള്ള ഹർജിയുമാണ് സുപ്രീം കോടതിയുടെ മുമ്പാകെ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button