ന്യൂഡല്‍ഹി: സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ച കനിഷ്ക് കടാരിയ തന്റെ വിജയത്തിന് കൂട്ട് നിന്നവര്‍ക്ക് ട്വിറ്ററിലൂടെ എഴുതിയ നന്ദി വാക്കുകൾ വൈറലാകുന്നു. നന്ദി അറിയിച്ചവരുടെ കൂട്ടത്തില്‍ തന്റെ കാമുകിയുടെ പേരും കടാരിയ ഉള്‍പ്പെടുത്തിയതാണ് എല്ലാവരെയും അമ്പരപ്പിച്ചത്. ആശ്ചര്യം തോന്നുന്ന നിമിഷമാണിത്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാതാപിതാക്കള്‍ക്കും സഹോദരിക്കും കാമുകിക്കും അവര്‍ നല്കിയ പിന്തുണക്കും സഹായത്തിനും നന്ദി അറിയിക്കുകയാണ്. ഞാനൊരു നല്ല ഭരണനിര്‍വഹകന്‍ ആയിരിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. അതു തന്നെയാണ് എന്റെ ഉദ്ദേശവും’ എന്ന് കടാരിയ വ്യക്തമാക്കി.
Post Your Comments