ന്യൂഡല്‍ഹി: ബി.ജെ.പിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു. രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് നടപടി. കൂടാതെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് പരസ്യങ്ങളും നീക്കം ചെയ്തിട്ടുണ്ട് നീക്കം ചെയ്തവയില്‍ ഉള്‍പ്പെടും. അതേസമയം ജസ്‌കരണ്‍ ധില്ലന്‍, ഹര്‍ഷ്നാഥ് ഹ്യുമന്‍ സര്‍വീസസ്, എത്തിനോസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വിദൂലി മീഡിയ എന്നീ ഏജന്‍സികള്‍ നല്‍കിയ മുഴുവന്‍ പരസ്യങ്ങളും ഗൂഗിള്‍ നീക്കം ചെയ്തു.
തെരഞ്ഞെടുപ്പില്‍ വ്യാജ പ്രചരണങ്ങള്‍ തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പരസ്യങ്ങളുടെ ലൈബ്രറി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും മുടക്കിയ തുകയും അതിന് ലഭിച്ച പ്രചാരവും വെളിപ്പെടുത്തണമെന്നും നിര്‍ദേശം വച്ചിരുന്നു. ഇതുസംബന്ധിച്ച് ഗൂഗിള്‍ പ്രസിദ്ധപ്പെടുത്തിയ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് പരസ്യങ്ങള്‍ പിന്‍വലിച്ച വിവരം അറിയിച്ചത്.
എത്തിനോസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നല്‍കിയ 17 പരസ്യങ്ങളും ജസ്‌കരണ്‍ ധില്ലന്‍ നല്‍കിയ ഒരു പരസ്യവും ഹര്‍ഷ്നാഥ് ഹ്യുമന്‍ സര്‍വീസസ് നല്‍കിയ മൂന്ന് എണ്ണവും വിദൂലി മീഡിയ നല്‍കിയ രണ്ട് പരസ്യങ്ങളുമാണ് നീക്കം ചെയ്തത്.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പൊതുവായി നല്‍കിയ അഞ്ച് പര്യങ്ങള്‍ നീക്കം ചെയ്തപ്പോള്‍ അവരുടെ സ്ഥാനാര്‍ഥി പാമ്മി സായ് ചരണ്‍ റെഡ്ഡി നല്‍കിയ പരസ്യങ്ങളില്‍ പത്തെണ്ണം ഗൂഗിള്‍ നീക്കം ചെയ്തു.
Post Your Comments