കൊച്ചി: ശോഭാ സുരേന്ദ്രന് പാര്‍ട്ടിയില്‍ സജീവമായി ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് സി.പി. രാധാകൃഷ്ണന്. കോര്‍ കമ്മിറ്റിയില്‍ ഏതെങ്കിലും വ്യക്തികളെക്കുറിച്ചു പരാതികള്‍ ഉയര്‍ന്നിട്ടില്ലെന്നു കോര്‍ കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. കേരളം രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു. തങ്ങളാണ് യഥാര്‍ഥ സെക്കുലര്‍ പാര്‍ട്ടിയെന്നു തെളിഞ്ഞു. കേരളത്തില്‍ കാര്‍ഷിക, ആരോഗ്യ, വ്യവസായ മേഖലയില്‍ കാര്യമായ പുരോഗതി കൈവരാനുണ്ടെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
read also: തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി, അമിത് ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രിയും ബംഗാളിലേക്ക്
ശോഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമാണെന്ന് സി പി രാധകൃഷ്ണന് യോഗത്തില്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടപടികളിലേക്ക് കടന്ന് പ്രശ്നം വഷളാക്കാന്‍ ഇല്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.
Post Your Comments