കോഴിക്കോട്: ഒളിക്യാമറ വിവാദത്തിലായ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. രാഘവന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷക്കണമെന്നാണ് പരാതിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് പരിശോധിക്കണമെന്നും പാതിയിൽ ആവശ്യപ്പെടുന്നു.ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് പരാതി നൽകിയിരിക്കുന്നത്.
ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറാ ദൃശ്യങ്ങള്‍.
വീഡിയോ കെട്ടിച്ചമച്ചതും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും എല്ലാവര്‍ക്കും മനസിലാവുന്നതാണ്. എന്റെ വീട്ടില്‍ ധാരാളം ആളുകള്‍ വരാറുണ്ട്. രണ്ട് സുഹൃത്തുക്കള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ വരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും എം.കെ രാഘവൻ പറഞ്ഞു.
Post Your Comments