ഡൽഹി : അമേരിക്കൻ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചല്‍ പ്രദേശില്‍ കണ്ടെത്തി.കരസേനയിലെ സൈനികരാണ് റോയിംഗ് ജില്ലയിൽനിന്ന് വ്യോമസേനയുടെ വിമാനം കണ്ടെത്തിയത്. മഞ്ഞിനടിയില്‍ അഞ്ച് അടിയോളം താഴ്ചയില്‍ മറഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു.
രണ്ടാം ലോക യുദ്ധകാലത്തെ വിമാനമാണിത്. ട്രക്കിംഗ് സംഘങ്ങള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന സ്ഥലത്ത് പരിശോധന നടത്തിയത്.കരസേനയിലെ 12 അംഗ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. രണ്ടാം ലോകമഹായുദ്ധം 1939 മുതല്‍ 1945 വരെയാണ് നടന്നത്.
Post Your Comments