KeralaLatest News

അമ്മാവനെ അടിച്ചുമാറ്റി: യുഡിഎഫ് പോസ്റ്ററിനെ പരിഹസിച്ചുള്ള കുറിപ്പ് വൈറലാകുന്നു

10 വോട്ടിനു വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം, എന്നാലും ഇത്തരത്തില്‍ അധ:പതിക്കുന്നതു കാണുമ്പോള്‍ അറപ്പു തോന്നുന്നു.

കൊച്ചി : കേരളത്തിലെ പ്രളയത്തിനെ കുറിച്ച് സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാനത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിനെ എല്‍ഡിഎഫിനെതിരെയുള്ള പ്രചാരണ ആയുധമായും മറ്റു മുന്നണികള്‍ ഉപയോഗിക്കുന്നുണ്ട്. അതേസമയം പ്രളയവുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പോസ്റ്ററിനെ വിമര്‍ശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്
ലാല്‍സണ്‍ അലോഷ്യസ് പള്ളിപ്പറമ്പല്‍ എന്ന യുവാവ്.

പോസ്റ്ററിലെ ചിത്രത്തിലുള്ള തന്റെ അമ്മാവനാണെന്നും അദ്ദേഹം പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല, കൊച്ചി ചെല്ലാനം ഗ്രാമത്തിലെ ആളാണ്. വൈകീട്ട് ചായകുടിക്കാന്‍ പോയ അമ്മാവനെ, ചായക്കടയുടെ പരിസരത്ത് വെച്ച് എടുത്ത ഫോട്ടോയാണ് യുഡിഎഫ് സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യല്‍ പേജിലെ പോസ്റ്ററില്‍ ഡാമിന് മുന്നില്‍ കൈചൂണ്ടി നില്‍ക്കുന്ന പോസ്റ്ററായതെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഈ ചിത്രത്തില്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്നത് എന്റെ രണ്ടാമത്തെ അമ്മാവനാണ്.
ഈ ചിത്രത്തിലെ വലിയ വൈരുദ്ധ്യമെന്നത് പടത്തിലെ പോലെ പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല അമ്മാവനും ഞങ്ങളും.
കൊച്ചി ചെല്ലാനം എന്ന മത്സ്യഗ്രാമത്തിലെ സാധാരണക്കാരാണ്.
പടത്തിന്റെ പിന്നിലെ കഥയിലേക്കു വരാം.
പതിവായി എന്നും വൈകുന്നേരം അമ്മാവന്‍ ഗാസ്പര്‍ ചേട്ടന്റെ കടയില്‍ ചായ കുടിക്കാന്‍ പോകാറുണ്ട്. കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന ബാനറില്‍ ഫോട്ടോ ഷൂട്ട് നടന്നായിരുന്നു. ‘ചേട്ടനു ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാമോ ?
ചേട്ടാ ഒന്നു കൈ ചൂണ്ടി നില്‍ക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവര്‍ വിളിക്കാമെന്ന് പറഞ്ഞ് പോയി.

ഇന്നലെ വൈകുന്നേരം UDF ന്റെ പ്രചരണത്തിന്റെ ഭാഗമായി UDF സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യല്‍ പേജിലെ (48, 000 ലൈക്കുള്ള അവരുടെ ഒഫീഷ്യല്‍ പേജ്) പോസ്റ്ററില്‍ അമ്മാവന്‍ കൈ ചൂണ്ടി നില്‍ക്കുന്നു.

10 വോട്ടിനു വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം. എന്നാലും ഇത്തരത്തില്‍ അധ:പതിക്കുന്നതു കാണുമ്‌ബോള്‍ അറപ്പു തോന്നുന്നു.

ഹൈബി ഈഡനു വേണ്ടി കഷ്ടപ്പെടുന്ന ചെല്ലാനത്തെ കോണ്‍ഗ്രസുകാരൊക്കെ ഇതു കാണുന്നുണ്ടല്ലോല്ലേ !

ഇതിലും ഭേദം കഠാരയെടുത്ത് കക്കാന്‍ ഇറങ്ങുന്നതായിരുന്നു.

https://www.facebook.com/lalu.lalsonpalousious/posts/1055536471302090

shortlink

Related Articles

Post Your Comments

Related Articles


Back to top button