Latest NewsUAEGulf

വിമാനത്താവളം അടച്ചിടുന്നു : 42 വിമാനസര്‍വീസുകളില്‍ മാറ്റം : പ്രവാസികള്‍ക്ക് ദുരിതം

ദുബായ്: മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസികളെ ദുരിതത്തിലാക്കി ഫ്‌ളൈ ദുബായിയുടെ 42 റൂട്ടുകളിലേക്കുള്ള സര്‍വീസുകളില്‍ മാറ്റം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അല്‍ മക്തൂം വിമാനത്താവളത്തിലേക്കാണ് സര്‍വീസുകള്‍ മാറുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള ഫ്‌ളൈ ദുബായ് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണത്തിനുവേണ്ടി റണ്‍വേ ഭാഗികമായി അടക്കുന്നതിനാലാണിത്. ഈ മാസം 16 മുതല്‍ 45 ദിവസത്തേക്കാണ് ഈ മാറ്റം.

അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഈ കാലയളവില്‍ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നാകും. മേയ് 30-ന് റണ്‍വേ നവീകരണം പൂര്‍ത്തിയായാല്‍ പഴയതുപോലെ ഫ്‌ളൈ ദുബായ് സര്‍വീസുകള്‍ ദുബായ് അന്താരഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുനരാരംഭിക്കുമെന്നും ഫ്‌ളൈ ദുബായ് അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് റണ്‍വേ ഭാഗികമായി അടയ്ക്കുക. യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധയിടങ്ങളില്‍നിന്ന് അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് അരമണിക്കൂര്‍ ഇടവിട്ട് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്. ഇതിന് പുറമേ ടാക്സി സൗകര്യവുമൊരുക്കും. ഫ്‌ളൈ ദുബായിക്ക് പുറമേ എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയവയുടെ കേരളത്തിലേക്കുള്ള സര്‍വീസുകളെയും ഇത് ബാധിക്കുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button