വെളിയം; കൊല്ലത്ത് 27 വയസ്സുകാരിയായ തുഷാരയെ ഭര്‍തൃവീട്ടില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഇതുവരെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലിനേയും അയാളുടെ മാതാവിനേയുമാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചന്തുലാലിന്റെ പിതാവ് ലാലിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം തുഷാരയെ പട്ടിണിയ്ക്കിട്ട് കൊല്ലുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയത് ലാലിയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. തുഷാരയ്ക്ക് വെള്ളവും ഭക്ഷണവും നിഷേധിച്ചതിലും ആശുപത്രിയില്‍ കൊണ്ടുപോകാത്തതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും ഡിവൈഎസ്പി ദിന്‍രാജ് പറയുന്നു.
ഭര്‍ത്താവും അമ്മയും മാത്രമല്ല ലാലിയും തുഷാരയെ മര്‍ദിക്കുകയും മാസങ്ങളോളം ആഹാരം നല്‍കാതെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ട്. പങ്കാളിയാവുകയും ചെയ്തു. വീട്ടില്‍ ആഹാര സാധനങ്ങള്‍ വാങ്ങുന്നത് ലാലിയാണ്.തുഷാര കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് മാസങ്ങളോളം അബോധാവസ്ഥയിരുന്ന തുഷാരയെ ആശുപത്രിയില്‍ എത്തിക്കാനും അധികാരികളെയോ സമീപവാസികളെയോ അറിയിക്കാനും ഇയാള്‍ സമ്മതിച്ചിരുന്നില്ല.
അതേസമയം തുഷാരയുടെ മരണത്തില്‍ ചന്തുലാലിന്റ സഹോദരിയ്ക്ക് പങ്കുണ്ടെന്നും ഇവരെ കസ്റ്റഡിയില്‍ എടുക്കുമെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും നടന്നില്ല. എന്നാല്‍ ഇവര്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം സ്ത്രീധനത്തിന്റെ പേരില്‍ മാത്രമാണോ അതോ മറ്റു കാരണങ്ങള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മന്ത്രവാദം മാത്രമല്ല തുഷാരയുടെ അവസ്ഥ പുറത്തറിയാതിരിക്കാനും കൂടിയാണ് സമീപവാസികളുമായി അടുപ്പം കാണിക്കാതിരുന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
Post Your Comments