KeralaLatest News

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്;സിബിഐ പ്രത്യേക കോടതിയില്‍ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രാഥമിക വാദം ഇന്നാരംഭിക്കും. എറണാകുളം സിബിഐ പ്രത്യേക കോടതിയിലാണ് വാദം.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മുഴുവന്‍ പ്രതികളും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസ് മാറ്റുകയായിരുന്നു.

കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

നേരത്തെ കേസില്‍ സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്കല്‍സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസില്‍ ദിലീപ് അറസ്റ്റിലാവുന്നത്. ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button