തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ചു. വര്‍ക്കല സ്വദേശി സ്‌നേഹ റാണിയാണ് മരിച്ചത്. 33 മൂന്നു ദിവസമായി ഇവര്‍ എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു മാസം ഗര്‍ഭിണിയായ ഇവരുടെ ഗര്‍ഭസ്ഥ ശിശുവിനെ വളര്‍ച്ചയില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ അവിടെ കിടത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിരവധി തവണ മറ്റ് ആശുപത്രിയിലേയ്ക്ക് സ്‌നേഹയെ മാറ്റാന്‍ സമ്മതം ചോദിച്ചിരുന്നുവെന്നും എന്നാല്‍ അധികൃതര്‍ സമ്മതിച്ചില്ലെന്നും സ്‌നേഹയുടെ അമ്മ പറഞ്ഞു.
അതേസമയം സ്‌നേഹയുടേത് ട്യൂബുലാര്‍ പ്രഗ്‌നന്‍സി ആയിരുന്നെന്നും അബോര്‍ഷന്‍ നടന്നിരുന്നെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഇന്നലെ രാത്രി ബന്ധുക്കളുടെ അനുമതി ഇല്ലാതെ ആശുപത്രി അധികൃതര്‍ സര്‍ജറി നടത്തുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. കൂടാതെ സ്‌നേഹ രാവിലെ തന്നെ മരിച്ചിരുന്നുവെന്നും എന്നാല്‍ വളരെ വൈകിയാണ് ഈ വിവരം അറിയച്ചതെന്നും സ്‌നേഹയുടെ അമ്മ പറഞ്ഞു. ഇതുവരെ ബന്ധുക്കളെ മൃതദേഹം കാണിച്ചിട്ടില്ല.
സ്‌നേഹയുടെ മരണകാരണം ചികിത്സാ പിഴവാണെന്ന് കാണിച്ച് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
Post Your Comments