Latest NewsIndia

നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ് : അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

മറയൂര്‍: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പൊള്ളാച്ചി പീഡന കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനിടെ എസ്പി അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് നിര്‍ബന്ധിത സ്ഥലമാറ്റം നല്‍കിയത്. തിരഞ്ഞെടുപ്പ് സമയം ആയതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് കോയമ്പത്തൂര്‍ എസ്.പി. ഉള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റുകയും പുതിയ ഉദ്യോഗസ്ഥരെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തത്.

പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്ത് പറഞ്ഞതിനെ തുടര്‍ന്ന് പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള ഉദ്യോഗസ്ഥരെ സ്ഥലമാറ്റി ഉത്തരവിറക്കിയിരിക്കുന്നത്. കോയമ്പത്തൂര്‍ റൂറല്‍ എസ്.പി. പാണ്ഡ്യരജന്‍, പൊള്ളാച്ചി ഡിവൈ.എസ്.പി. പി.ജയരാമന്‍, പൊള്ളാച്ചി ഈസ്റ്റ് ഇന്‍സ്പെക്ടര്‍ നടരാജന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ട്രാഫിക്ക് ഡെപ്യുട്ടി കമ്മിഷണര്‍ സുജിത്ത്കുമാറിന് എസ്.പി. യുടെ ചുമതല നല്‍കി.പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് പറഞ്ഞതിനെ തുടര്‍ന്ന് എസ്.പി. പാണ്ഡ്യരാജനെതിരേ ചെന്നൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button