Latest NewsInternational

അഞ്ച് മിനിറ്റിൽ 50 കോൺക്രീറ്റ് സ്ലാബുകൾ നെഞ്ചിൽവെച്ച് പൊട്ടിച്ചു ; റെക്കോർഡ് നേട്ടവുമായി ശ്രീലങ്കൻ സ്വദേശി

ദുബായ് : അഞ്ച് മിനിറ്റിൽ 100 കി.ഗ്രാം തൂക്കമുള്ള 50 കോൺക്രീറ്റ് സ്ലാബുകൾ നെഞ്ചിൽവെച്ച് പൊട്ടിച്ച ശ്രീലങ്കൻ സ്വദേശി ലോക റെക്കോർഡിലേക്ക്. ലോക റെക്കോർഡ് നേടാൻ 20 മിനിറ്റിനുള്ളിൽ സ്ലാബുകൾ പൊട്ടിക്കണമെന്നായിരുന്നു നിബന്ധന. എന്നാൽ ജനക കാഞ്ചന മുദന്നായകെ എന്ന വ്യക്തി 5 മിനിട്ട് 40 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു

റെക്കോർഡ് സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും , ഭാവിയിൽ കൂടുതൽ ലോക റെക്കോർഡുകൾ തകർക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയുണ്ടെന്നും ജനക കാഞ്ചന പറഞ്ഞു.

കഴിഞ്ഞ വർഷം 48 സെക്കന്റുകൊണ്ട് 22 സ്റ്റീൽ കമ്പികൾ വളച്ച് ജനക കാഞ്ചന ലോക റെക്കോർഡ് നേടുകയും ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തിരുന്നു.ഇതേ പ്രവർത്തി മുമ്പ് ആർമീൻ ആഡംസ് എന്നയാൾ ചെയ്തിരുന്നു. 900 ഗ്രാം തൂക്കമുള്ള 18 സ്റ്റീൽ കമ്പികൾ ഒരു മിനിട്ടിനുള്ളിൽ വളക്കുകയായിരുന്നു ആർമീൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button