തിരുവനന്തപുരം : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി രംഗത്ത്. യോഗിയുടെ പരാമർശം കാൻസർ ജലദോഷത്തെക്കുറിച്ച് പറയുന്നപോലെയെന്ന് അദ്ദേഹം പറഞ്ഞു. നെഹ്‌റു ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച മുസ്ളീം ലീഗിനെ ആശ്രയിക്കേണ്ടിവന്നത് രാഹുൽ ഗാന്ധിയുടെ ഗതികേടെന്നും അന്ന് വിളിച്ച മുദ്രാവാക്യങ്ങൾ രാജ്യ വിരുദ്ധമാണോയെന്ന് വകുപ്പിന് ഇപ്പോഴും വ്യക്തമല്ലെന്നും എംഎ ബേബി പറഞ്ഞു.
ലീഗ് വൈറസ് ആണെന്നാണ് യോഗി പരാമർശിച്ചത്.അതേസമയം യോഗിയുടെ പരമാര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലീഗ് നേതാവ് കെ.പി.എ.മജീദ് പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾത്തന്നെ ഒരു പരിപാടിക്കിടെ യോഗി ലീഗിനെതിരെ സംസാരിച്ചിരുന്നു. തുടർന്ന് ഇന്നലെ ട്വറ്ററിലൂടെയും യോഗി ലീഗിനെതിരെ പരമാർശം നടത്തി. മുസ്ലീം ലീഗ് ഒരു വൈറസാണെന്നും. കോൺഗ്രസിനെ ആ വൈറസ് ബാധിച്ചിരിക്കുകയാണെന്നും ഈ വൈറസ് രാജ്യം മുഴുവൻ പടന്നുപിടിക്കുമെന്നും യോഗി പറഞ്ഞു.
1857 ല്‍ സ്വാതന്ത്ര്യസമരത്തില്‍ രാജ്യമൊന്നടങ്കം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയെന്നും എന്നാല്‍ ലീഗ് വന്നതോടെ ഐക്യം നഷ്ടമായെന്നും യോഗി കുറിച്ചിരുന്നു. ആ ഭീഷണി വീണ്ടും ഉയരുകയാണെന്നും പച്ചപ്പതാക പാറുകയാണെന്നും പറഞ്ഞ യോഗി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച് അധികാരത്തിലെത്തിയാല്‍ ഈ വൈറസ് രാജ്യത്താകെ പടരാന്‍ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു
Post Your Comments