കൊട്ടിയൂർ: തലശ്ശേരി കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ ഒന്നാം പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് റോബിൻ അപ്പീൽ കോടതിയിൽ സമർപ്പിച്ചത്.
ബന്ധം ഉഭയസമ്മത പ്രകാരം നടന്നതെന്ന് അപ്പീലിൽ പരാമർസഹിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണ്ടെത്തണമെന്നാവശ്യവും ഹർജിയിൽ പറയുന്നു.
അതേസമയം പീഡനം നടന്നപ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നുവെന്നും അതിനാല്‍ പ്രായം ശാസ്ത്രീയമായി തെളിയിക്കണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ഹര്‍ജി. എന്നാല്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ ഹാജരാക്കി തെളിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ ഹര്‍ജി തലശരി പോക്സോ കോടതി തള്ളുകയും ചെയ്തു.
അറസ്റ്റ് ചെയ്ത സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ഫാ.റോബിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. വിദേശത്തേക്ക് പോകാനായി ശ്രമിക്കുന്നതിനിടയില്‍ അറസ്റ്റ് ചെയ്തെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ തൃശ്ശൂരില്‍ ധ്യാനത്തിന് പോയപ്പോള്‍ അറസ്റ്റ് ചെയ്തെന്നാണ് റോബിന്റെ വാദം.
2016ലാണ് സംഭവം പുറത്തു വരുന്നത്. കംപ്യൂട്ടർ പഠിക്കാനെത്തിയ പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണു കേസ്. കേസിന്റെ വിചാരണ വേളയിൽ ഇരയായ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറിയിരുന്നു.
.
Post Your Comments