Latest NewsCricket

ആദ്യ ജയത്തിനായി കോഹ്ലിയും സംഘവും ബംഗലൂരു ഇന്നിറങ്ങുന്നു

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആദ്യ നാല് കളിയും തോറ്റ ഐപിഎല്ലിലെ ഏക ടീംമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.

ബാംഗ്ലൂരിനെ അലട്ടുന്നത് വിരാട് കോലിയും എ ബി ഡിവിലിയേഴ്‌സും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല എന്നതാണ്. ഭേദപ്പെട്ട പ്രകടനം നടത്താനായത് പാര്‍ഥിവ് പട്ടേലിന് മാത്രം. ബൗളിംഗ് മികവ് യുസ്‌വേന്ദ്ര ചാഹലില്‍ അവസാനിക്കുന്നു.

കളിച്ച മൂന്ന് കളിയില്‍ രണ്ടിലും ജയിച്ച കൊല്‍ക്കത്ത ഡല്‍ഹിയോട് കീഴടങ്ങിയത് സൂപ്പര്‍ ഓവറില്‍. ആന്ദ്രേ റസലും നിതീഷ് റാണയും മികച്ച ഫോമില്‍. റോബിന്‍ ഉത്തപ്പ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍കൂടി ചേരുന്‌പോള്‍ ബാറ്റിംഗ് ശക്തം. സുനില്‍ നരൈന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ് എന്നിവരിലാണ് ബൗളിംഗ് പ്രതീക്ഷ.

കൊല്‍ക്കത്തയും ബാംഗ്ലൂരും ഏറ്റുമുട്ടിയത് 23കളിയില്‍. കൊല്‍ക്കത്ത 14ലും ബാംഗ്ലൂര്‍ ഒന്‍പതിലും ജയിച്ചു.രാത്രി എട്ടിന് ബെംഗളൂരുവിലാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button