Latest NewsIndia

ഞാന്‍ നായകനാകേണ്ടത് എവിടെയാണെന്ന് നിങ്ങള്‍ക്കറിയാം, അവിടെന്നെ എത്തിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്; കമല്‍ഹാസന്‍

മധുരൈ: പാര്‍ലമെന്റില്‍ എത്തുകയല്ല ഭൂരിപക്ഷത്തോടെ തമിഴ്നാട് നിയമസഭയിലെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍. മധുരൈ നിയോജക മണ്ഡലത്തിലെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി ആര്‍ അലഗര്‍ക്ക് വേണ്ടി പ്രചരണത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്റെ ലക്ഷ്യം വ്യത്യസ്തമാണ്. ഞാന്‍ എവിടെയാണ് നായകനാകേണ്ടതെന്ന് നിങ്ങള്‍ക്കറിയാം. എന്നെ അവിടെ എത്തിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഞാന്‍ ജനങ്ങള്‍ക്കിടയിലാണ് നില്‍ക്കുന്നത്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമുള്ളവരാണ് എന്നെ വിമര്‍ശിക്കുന്നതെന്നും കമൽ ഹാസൻ പറയുകയുണ്ടായി. തമിഴ്നാടിന്‍റെ ശബ്ദം പാര്‍ലമെന്റിലെത്തിക്കാന്‍ 40 പ്രതിനിധികളെയെങ്കിലും അയക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ആര് പ്രധാനമന്ത്രിയായാലും തമിഴ്നാടിന്റെ അവകാശങ്ങള്‍ക്കായി തങ്ങള്‍ പോരാടുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button