ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടില്ലെന്ന അമേരിക്കന്‍ വാദം തള്ളി വ്യോമസേന. ഫെബ്രുവരി 27ന് ഇന്ത്യ എഫ്-16 യുദ്ധവിമാനം ആക്രമിച്ചതായുള്ള പാക്കിസ്ഥാന് വ്യോമസേനയുടെ റേഡിയോ സന്ദേശങ്ങള്‍ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. യുദ്ധവിമാനം തിരികെ കാന്പിലെത്തിയില്ലെന്നും പാക്കിസ്ഥാന് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങള്‍ പറഞ്ഞു. പാക്കിസ്ഥാന് അതിര്‍ത്തി ലംഘിച്ച് ഇന്ത്യയെ ആക്രമിച്ചതിനു പിന്നാലെ ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് എഫ്-16 വിമാനം തകര്‍ത്തത്.
പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങളുടെ കണക്കെടുത്തെന്നും എണ്ണത്തില്‍ കുറവൊന്നുമില്ലെന്നുമാണ് അമേരിക്ക വ്യക്തമാക്കിയത്. എഫ്-16 വിമാനം വെടിവച്ചിട്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് അമേരിക്കന്‍ മാധ്യമമായ ഫോറിന് പോളിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്.അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോറിന് പോളിസി റിപ്പോര്‍ട്ട് ചെയ്തതെന്നാണ് മാധ്യമത്തിന്റെ നിലപാട്. എന്നാൽ ഔദ്യോഗിക നിലപാടുകളൊന്നും തന്നെ അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments