മലപ്പുറം: രേഖകളില്ലാതെ കൈവശം വച്ച 18.45 ലക്ഷം പിടികൂടി .രേഖകളില്ലാത്ത 18,45,000 ലക്ഷം രൂപ പിടിച്ചെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവെയിലൻസ് സ്ക്വാഡുകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 18,45,000 ലക്ഷം രൂപ പിടിച്ചെടുത്തത്.
മലപ്പുറം ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ നിന്നാണ് പണം പിടികൂടിയത്. മഞ്ചേരി, തവനൂർ, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂർ, തിരൂർ മണ്ഡലങ്ങളിലായി സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് 14,96,500 ലക്ഷം രൂപയും ഫ്ളയിംഗ് സ്ക്വാഡ് 34,85,00 ലക്ഷം രൂപയും പിടിച്ചെടുത്തു. പറപ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉഷയുടെയും കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബു ഫൈസലിന്റെയും നേതൃത്വത്തിൽ വേങ്ങര മണ്ഡലത്തിൽ നിന്ന് 2,22,500 രൂപ പിടികൂടി. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയറാം നായിക്കിന്റെയും തിരൂർ സ്പെഷൽ തഹസിൽദാർ കെ.വി ഗീതയുടെയും നേതൃത്വത്തിൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് 8,29,000 രൂപയാണ് പിടിച്ചെടുത്തത്.
Post Your Comments