
പാലക്കാട് : സംസ്ഥാനത്ത് രേഖകളില്ലാതെ കടത്തിയ പണം പിടിക്കൂടി. കാറിൽ കടത്തിയ
ഒരു കോടി 38 ലക്ഷം രൂപ പോലീസ് പിടികൂടി .പട്ടാമ്പി സ്വദേശികളായ മജീദ്,ഭാര്യ നജ്മ , മകൻ നജീബ് എന്നിവരെ പട്ടാമ്പി പോലീസ് അറസ്റ്റുചെയ്തു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിച്ചതുകൊണ്ട് പ്രതിയെ ആദ്യം പോലീസ് സംശയിച്ചിരുന്നില്ല. പിന്നീട് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് പണം ലഭിച്ചത്.സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.
Post Your Comments