പത്തനംതിട്ട: പത്തനംതിട്ടയിലെ സ്ഥാനാർത്ഥികൾ കരുത്തർ ആണെങ്കിലും കെ സുരേന്ദ്രന്‍ പ്രചരണത്തില്‍ ഏറെ മുന്നിലേക്ക് പോയിക്കഴിഞ്ഞു. ത്രികോണ പോരില്‍ സുരേന്ദ്രന്‍ പോകുന്നിടത്തെല്ലാം വലിയ ജനക്കൂട്ടമാണ്. ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് വീഴുമോ എന്ന ഭയം സിപിഎമ്മിനുണ്ട്. കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി സുരേന്ദ്രന്റെ പത്രിക അയോഗ്യമാക്കാന്‍ നീക്കം സജീവമാണ്. ഇതോടെ ബിജെപി പുതിയ നോമിനേഷൻ നൽകുകയും ചെയ്തു.
അവസാന നീക്കവും പൊളിഞ്ഞതോടെ പുതിയ പരാതിയുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ചൊവ്വ രാത്രി നെടുംകുന്നത്ത് എത്തിയ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരും ശാസ്താംകാവ് ക്ഷേത്രത്തിന് സമീപത്തും ടൗണിലും ശരണം വിളിയോടെയാണ് വോട്ട് അഭ്യര്‍ത്ഥിച്ചതെന്നാണ് പുതിയ ആരോപണം.ഇതോടെ കെ .സുരേന്ദ്രന്‍ ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് നെടുംകുന്നം ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് സിപിഎം നെടുംകുന്നം ലോക്കല്‍ കമ്മിറ്റി കണ്‍വീനര്‍ എ.കെ. ബാബു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.അമ്മമാരടക്കമുള്ള സ്ത്രീകളുടെ ശരണംവിളികളുടെയും യുവാക്കളുടെ ആവേശകരമായ മുദ്രാവാക്യം വിളികളുടെയും തിരക്കിലേക്കാണ് സുരേന്ദ്രന്‍ ഓരോ സ്വീകരണകേന്ദ്രത്തിലും എത്തുന്നത്. വിശ്വാസികളുടെ ഹൃദയവികാരം വോട്ടുകളാക്കി താമര വിരിയിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗം അവസാനിക്കുന്ന നിമിഷത്തിലാണ് പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ കടന്നുവരവ്. ഇത് പരാതിയാക്കി മാറ്റുകയാണ് സിപിഎം ചെയ്യുന്നത്.
Post Your Comments