Nattuvartha

സി വിജിൽ; ലഭിച്ചത് 1187 കേസുകള്‍

ഇതില്‍ 979 പരാതികള്‍ ശരിയാണെു കണ്ടെത്തി നടപടികള്‍ എടുത്തതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ

തൃശൂർ: തശൂരിൽ സി വിജിൽ ആപ്പ് പ്രകാരം രജിസ്റ്റർ ചെയ്തത് 1187 കേസുകൾ . ജില്ലയില്‍ ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സി വിജില്‍ ആപ്പ് പ്രകാരം 1187 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച്10 മുതല്‍ 31 വരെ 818 കേസുകളും ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെ 351 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

കൂടാതെ ഇതില്‍ 979 പരാതികള്‍ ശരിയാണെു കണ്ടെത്തി നടപടികള്‍ എടുത്തതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. പെരുമാറ്റച്ച’ ലംഘനം ശ്രദ്ധയില്‍ പെ’ാല്‍ ജനങ്ങള്‍ക്ക് എളുപ്പം പരാതിപ്പെടുതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതാണ് സി വിജില്‍ ആപ്പ്.

shortlink

Related Articles

Post Your Comments


Back to top button