യു എസ് :അടുത്തിടെ സ്റ്റാറ്റൻ ഐലന്റിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ അധ്യാപിക ജനിൻ കമ്മറാറ്റ (37)യുടേതെന്നു സംശയിക്കുന്ന കത്തിക്കരിഞ്ഞ മൃതദേഹം സ്റ്റാറ്റൻ ഐലന്റിൽ തന്നെയുള്ള ഒരു സ്റ്റോറേജ് ഫെസിലിറ്റിയിൽ കണ്ടെത്തിയതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരിക്കുന്നതായും പൊലീസ് പറഞ്ഞു.
വർഷങ്ങളായി ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനു മുമ്പിൽ ശനിയാഴ്ച ജനിന്റെ കാമുകൻ ഇവരെ ഇറക്കിവിട്ടതായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.ശനിയാഴ്ച രാത്രി ഇവരുടെ ഭർത്താവ് രണ്ടു കുട്ടികളുമായി കഴിഞ്ഞിരുന്ന ക്യൂൻസിലെ വീട്ടിൽ നിന്നും കുട്ടികളെ പിക്ക് ചെയ്യേണ്ടതായിരുന്നു. ഏഴും മൂന്നും വയസ്സുള്ള കുട്ടികൾ ഭർത്താവിന്റെ കാമുകിയുമായാണ് ക്യൂൻസിൽ കഴിഞ്ഞിരുന്നത്.ഭർത്താവ് മൈക്കിൾ കമ്മറാറ്റയുമായി വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചത് അപ്രത്യക്ഷ്യമാകുന്നതിന്റെ ചില ദിവസങ്ങൾക്ക് മുൻപാണ്. ഇവരെ കാണാതാകുന്നതിനു മുൻപു ജനിനെ മർദ്ദിച്ച സംഭവത്തിൽ മൈക്കിളിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
Post Your Comments