ഡൽഹി : മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ ബിജെപിയിൽ നീക്കം നടക്കുന്നുവെന്ന് റിപ്പോർട്ട്. എൽ.കെ അദ്വാനിയുമായി ആർഎസ്എസ് ചർച്ചയ്ക്ക് ഒരുങ്ങുന്നു. മുരളീ മനോഹർ ജോഷിയെ ഒപ്പം നിർത്താൻ പ്രതിപക്ഷം ഒരുങ്ങുന്നു. വാരാണസിയിൽ സീറ്റ് വാഗ്ദാനം ചെയ്തെന്ന് സൂചന. മുരളി മനോഹർ ജോഷി മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം മുമ്പ് തീരുമാനിച്ചിരുന്നു.
പാർട്ടിക്ക് എതിരെ മുരളി മനോഹർ ജോഷി മത്സരിച്ചാൽ ബിജെപി അനുനയത്തിന് നീങ്ങനാണ് സാധ്യത. എന്നാൽ ഈ വിഷയത്തിൽ പരസ്യമായി ഒരു പ്രതികരണം നടത്താൻ ബിജെപി തയ്യറായിട്ടില്ല. അതേസമയം കേരളത്തിൽനിന്ന് കുറഞ്ഞത് നാല് ബിജെപി എംപിമാരെങ്കിലും ലോക് സഭയിൽ ഉണ്ടാകുമെന്ന് നിതിൻ ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു.
മുരളീ മനോഹർ ജോഷി വാരണാസിയിൽ മത്സരിച്ചാൽ അത് പ്രധാനമന്ത്രിക്ക് എതിരെയായിക്കും. ബിജെപിയുടെ രണ്ട് ശക്തരായ സ്ഥാനാർത്ഥികളാണ് മുരളീ മനോഹർ ജോഷിയും എൽ.കെ അദ്വാനിയും ഇവരെ നിലനിർത്തേണ്ടത് പാർട്ടിയുടെ ആവശ്യമാണ്.
Post Your Comments