ഉത്തര്‍പ്രദേശ്: യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് കേന്ദ്ര മന്ത്രി വികെ സിങ്. സൈന്യത്തെ മോദിയുടെ സേന എന്ന് വിളിച്ചതിനെക്കുറിച്ചാണ് വികെ സിങ്ങിന്റെ പ്രതികരണം
ബിബിസി ചാനലിന് നല്കിയ അഭിമുഖത്തില്‍ വികെ സിങ് ഈ പരാമര്‍ശത്തിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. രാജ്യത്തിന്റെ സൈന്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് വെറും തെറ്റല്ല, രാജ്യദ്രോഹം തന്നെയെന്ന് വികെ സിങ് പറഞ്ഞു.
ഗാസിയാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. പ്രതിപക്ഷം തീവ്രവാദികളെ സഹായിക്കുമ്പോള്‍ മോദിയുടെ സേന തീവ്രവാദികള്‍ക്ക് നേരെ ബോംബിടുകയാണെന്ന് ആദിത്യനാഥ്.ആദിത്യനാഥിന്റെ പേര് പരാമര്‍ശിക്കാതെയാണ് വി.കെ സിങ്ങിന്റെ വിമര്‍ശം.
Post Your Comments