Latest NewsIndiaInternational

അമ്മയുടെ പാദാരവിന്ദങ്ങളിൽ : ഉത്തരാഖണ്ഡിലെ സ്വവസതി സന്ദർശിച്ച് യോഗി ആദിത്യനാഥ്

ഡൽഹി: ഉത്തരാഖണ്ഡ് മേഖലയിലെ സ്വന്തം വീട് സന്ദർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരി ജില്ലയിലെ പഞ്ചൂർ ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്. രാജ്യം മുഴുവൻ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനാൽ, 2020 ഏപ്രിലിൽ നടന്ന തന്റെ പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് പോലും അദ്ദേഹത്തിന് എത്താൻ സാധിച്ചിരുന്നില്ല.

വീട്ടിലെത്തി അമ്മയെ സന്ദർശിച്ച യോഗി ആദിത്യനാഥ് അമ്മയുടെ പാദങ്ങളിൽ നമസ്കരിച്ച് അനുഗ്രഹം തേടി. തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലെത്തിയ ശേഷം, ഇതാദ്യമായാണ് അദ്ദേഹം സ്വന്തം വീടും ബന്ധുക്കളെയും സന്ദർശിക്കുന്നത്. അമ്മയോടൊപ്പമുള്ള ചിത്രം യോഗി തന്റെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദിയിൽ മാ (അമ്മ) എന്ന തലക്കെട്ടാണ് അദ്ദേഹം ചിത്രത്തിന് കൊടുത്തിരിക്കുന്നത്.

മൂന്നാം തീയതി, ചൊവ്വാഴ്ച ഗ്രാമത്തിലെത്തിയ യുപി മുഖ്യമന്ത്രി, രാത്രി അവിടെ ചെലവഴിക്കുകയും ബന്ധുവിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. രാഷ്ട്രീയ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഉത്തരാഖണ്ഡിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button