ന്യൂഡല്‍ഹി : രാജ്യതലസ്ഥാനം പിടിച്ചെടുക്കാന്‍ വന്‍ താരനിരയെ ഇറക്കി കോണ്‍ഗ്രസ്. ഡല്‍ഹി പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. ഏഴുസീറ്റുകളാണ് ഉള്ളതെങ്കിലും രാജ്യതലസ്ഥാനമായ ഡല്‍ഹി കൈപിടിയിലാക്കുക എന്നുള്ളത് ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും അഭിമാന പ്രശ്‌നമാണ്. ആംആദ്മി പാര്‍ട്ടികൂടി ഇവര്‍ക്കൊപ്പം അങ്കത്തിനിറങ്ങുമ്പോള്‍ ന്യൂഡല്‍ഹിയില്‍ പോരാട്ടം കടുക്കും.
നിലവില്‍ ഡല്‍ഹിയിലെ ഏഴില്‍ ഏഴ് സീറ്റു കയ്യടക്കി വെച്ചിരിക്കുന്നത് ബിജെപിയാണ്. ഡല്‍ഹിയില്‍ നിന്ന് ബിജെപിയെ തുരത്താനായി എഎപിയുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അതീവ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം വിലങ്ങുതടിയായി നിന്നതിനാല്‍ ഈ സഖ്യം സാധ്യമായില്ല. പിസിസി അധ്യക്ഷ്യ ഷീലാ ദീക്ഷിതായിരുന്നു എഎപി സഖ്യം വേണ്ടെന്ന ശക്തമായ നിലപാടില്‍ ഉറച്ചു നിന്നത്.
അതേസമയം, കോണ്‍ഗ്രസിനായി ഡല്‍ഹിയില്‍ സെലിബ്രറ്റികള്‍ ഉള്‍പ്പടേയുള്ള സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്ന സൂചന കഴിഞ്ഞ ദിവസം ഷീലാ ദീക്ഷിത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവ് കോണ്‍ഗ്രില്‍ ചേരുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. അടുത്ത ദിവസം കഴിഞ്ഞ ദിവസം ദില്ലിയിലെ ഷീലാ ദീക്ഷിതിന്റെ വസതിയിലെത്തിയ രാജ്പാല്‍ യാദവ് ദീര്‍ഘനേരം അവരുമായി കൂടിക്കാഴ്ച്ച നടത്തി. അടുത്ത ദിവസം തന്നെ രാജ്പാല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങല്‍ നല്‍കുന്ന സൂചന
Post Your Comments