![](/wp-content/uploads/2019/04/tik-tok.jpg)
ചെന്നൈ : സോഷ്യൽ മീഡിയയിൽ തരംഗമായ ടിക്ക് ടോക്ക് ആപ്പിനെതിരെ മദ്രാസ് ഹൈക്കോടതി രംഗത്ത്. ആപ്പ് നിരോധിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജീവന് ഭീഷണിയാകുന്ന ഇത്തരം ടിക്ക് ടോക്ക് വീഡിയോകൾ സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതി പ്രത്യേക നിർദ്ദേശം നൽകി.
ടിക് ടോക് ആപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. സെക്‌സ്, ലഹരി, ആഭാസ ഡാന്‍സുകള്‍, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങള്‍ തുടങ്ങിയവ വ്യാപകമായി പ്രചരിക്കുന്നത് കാരണം സൈബര്‍ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടി വരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.
പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് എസ്.എസ്.സുന്ദര്‍, എന്‍ കൃപാകരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിര്‍ദേശം.ചൈനീസ് ആപ്ലീക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്നാട് നിയമസഭിയിലും മുമ്പ് ഉന്നയിക്കപ്പെട്ട വിഷയമാണ്.
Post Your Comments