ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സികളും ഗൂഗിളിനു നല്‍കിയ ആകെ പരസ്യ ചെലവുകളുടെ 32 ശതമാനവും ബിജെപിക്കു വേണ്ടിയാണ്. 3.76 കോടി രൂപയുടെ പരസ്യമാണ് ഗൂഗിളിന് ഈ ഇനത്തില്‍ ലഭിച്ചത്. അതില്‍ 1.21 കോടി രൂപയും ചെലവാക്കിയിരിക്കുന്നത് ബിജെപിയാണ്.
അതേസമയം പ്രചാരണ പരസ്യങ്ങളുടെ കാര്യത്തില്‍ ആറാം സ്ഥാനം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.പരസ്യങ്ങള്‍ക്കായികോണ്‍ഗ്രസ് ചെലവാക്കിയിരിക്കുന്നത് വെറും 54,100 രൂപയാണ്. അതായത്, ഗൂഗിളിലെ ആകെ പരസ്യച്ചെലവിന്റെ 0.14 ശതമാനം മാത്രം.
ബിജെപിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളത് ജഗന്മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് ബിജെപിയുടെ തൊട്ടു പിന്നിലുള്ളത്. 1.04 കോടി രൂപയാണ് പാര്‍ട്ടി ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയിരിക്കുന്നത്. വൈആര്‍എസിനു വേണ്ടി ാര്‍ട്ടിക്ക് വേണ്ടി പമ്മി സായി ചരണ്‍ റെഡ്ഡി എന്ന പരസ്യ കമ്പനി ഉടമ 26,400 രൂപയാണ് ഗൂഗിളിന് നല്‍കിയിരിക്കുന്നത്.
പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തെലുങ്ക് ദേശം പാര്‍ട്ടിയുടെ പരസ്യ ഏജന്‍സിയായ പ്രമാണ്യ സ്ട്രാറ്റജി കണ്‍സല്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റാണ്. 85.25 ലക്ഷം രൂപയാണ് ഇവര്‍ മുടക്കിയിരിക്കുന്നത്. ഇതേ പാര്‍ട്ടിക്കു വേണ്ടി െഡിജിറ്റല്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനി ചെലവാക്കിയിരിക്കുന്നത് 63.43 ലക്ഷം രൂപയാണ്.
Post Your Comments