തിരുവനന്തപുരം: വയനാടൻ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി. അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടാനും വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കാനും ഈ പദവി സഹായകമാകുമെന്നാണ് സൂചന. ഒരു പ്രത്യേക പ്രദേശത്തിന്റെ തനിമയും സവിശേഷമായ ഗുണങ്ങളുമുള്ള ഉത‌്പന്നങ്ങള്‍ക്കോ കാര്‍ഷിക വിളകള്‍ക്കോ ആണ‌് ഭൗമസൂചികാ പദവി. വാണിജ്യ മന്ത്രാലയത്തിന‌് കീഴിലുള്ള ചെന്നൈയിലെ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ‌്ട്രിയാണ‌് ഈ പദവി നല്‍കുന്നത‌്.
വയനാടന്‍ കാപ്പി ബ്രാന്‍ഡ‌് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന‌് പിന്നാലെയാണ് റോബസ്റ്റയെ തേടി ഈ അംഗീകാരം എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദനം നടക്കുന്നത് വയനാട്ടിലാണ‌്. വാര്യാട് എസ്റ്റേറ്റിലെ 100 ഏക്കറിലാണ് കോഫി പാര്‍ക്ക്. ഈ വര്‍ഷം ആദ്യമാണ‌് കോഫി പാർക്ക് ഉദ്‌ഘാടനം ചെയ്‌തത്. കര്‍ഷകരുടെ സഹായത്തോടെ ഒന്നരലക്ഷം കാപ്പിത്തൈകള്‍ വച്ചുപിടിപ്പിക്കാനാണ‌് പദ്ധതിയുടെ ആദ്യ ലക്ഷ്യം.
Post Your Comments