മലപ്പുറം: നഗ്നദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശി സനൂപിനെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന സനൂപ് വീഡിയോ കോളിനിടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെ പെൺകുട്ടി തന്നെ പോലീസിനെ സമീപിക്കുകയും ശേഷം യുവാവിനെ പിടികൂടുകയുമായിരുന്നു. കൂടുതൽ പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങളും ഇയാളുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments